ജയറാമും കാളിദാസ് ജയറാമും ബ്രാൻഡ് അംബാസഡർമാർ
കൊച്ചി: വിദേശ പഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് മികച്ച സർവകലാശാലകൾ കണ്ടെത്താൻ സഹായമൊരുക്കുന്ന സാൽവേ മരിയ സ്റ്റഡി എബ്രോഡ് വിപണിയിൽ ശ്രദ്ധേയമാകുന്നു. അക്രെഡിറ്റേഷനുള്ള വിദേശ സർവകലാശാലകളും സ്ഥാപനങ്ങളുമായും മാത്രമാണ് സാൽവേ മരിയ സഹകരിക്കുന്നത്. എണ്ണത്തിലുപരി ഗുണനിലവാരമുള്ള സേവനത്തിനാണ് മുൻഗണനയെന്ന് അവർ വ്യക്തമാക്കുന്നു.
ഐ.ഇ.എൽ.ടി.എസ് പരിശീലനവും വിദേശ പഠനത്തിനുള്ള കൺസൾട്ടൻസിയുമായി 2007ൽ ആരംഭിച്ച സാൽവേ മരിയക്ക് കേരളമൊട്ടാകെ 19 ശാഖകളും ഇരുനൂറിനടുത്ത് ജീവനക്കാരുമുണ്ട്. ഐ.സി.ഇ.എഫ് അംഗീകാരമുള്ള സാൽവേ മരിയയുടെ സംഘം സ്ഥിരമായി വിദേശ സ്ഥാപനങ്ങൾ സന്ദർശിച്ച് സൗകര്യങ്ങളെപ്പറ്റി കൃത്യമായി മനസ്സിലാക്കുന്നു. അതിനാൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുന്ന രാജ്യങ്ങളെയും സർവകലാശാലകളെയും പറ്റി വ്യക്തമായ ചിത്രം ലഭിക്കും. വിദ്യാർത്ഥികളോട് പല രാജ്യങ്ങൾക്കും രജിസ്‌ട്രേഷൻ ഫീസ് വാങ്ങുന്നില്ല. അപേക്ഷാ സമർപ്പണം, സ്ഥാപനങ്ങളിലേക്കുള്ള പേയ്മെന്റുകൾ, വിസ പ്രക്രിയകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ നടപടികൾക്കും കാര്യക്ഷമമായ സംവിധാനമാണ് സാൽവേ മരിയയുടേത്. പുതിയ മാർക്കറ്റിംഗ് സ്ട്രാറ്റജിയിലൂടെ കൂടുതൽ വളർച്ച കൈവരിക്കുന്നതിന്റെ ഭാഗമായി ജയറാം, കാളിദാസ് ജയറാം എന്നിവരെ ബ്രാൻഡ് അംബാസഡർമാരായി സാൽവെ മരിയ നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |