പത്തനംതിട്ട: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സുഗത നവതി പുരസ്കാരം പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണന്. 5 ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എം.വി. പിള്ള,ഡോ. ജി. ശങ്കർ,ഡോ. എം.ജി ശശിഭൂഷൺ,രഞ്ജിത് കാർത്തികേയൻ, എൻ. ബാലഗോപാൽ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 22ന് ആറന്മുളയിൽ നടക്കുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് പുരസ്‌കാരം നൽകും. കേന്ദ്രമന്ത്രി രാജ് നാഥ് സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 'മൻ കീ ബാത്തിലൂടെ പ്രധാനമന്ത്രി പ്രശംസിച്ച ശ്രീമൻ നാരായണൻ എറണാകുളം മുപ്പത്തടം സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |