മുഹമ്മ: സാന്ത്വന പരിചരണമേഖലയിൽ വെബ്സൈറ്റ് ആരംഭിച്ച് കഞ്ഞിക്കുഴിയിലെ കെ.കെ. കുമാരൻ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി. വെബ്സൈറ്റ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ എക്സിക്യൂട്ടീവംഗങ്ങളായ ബി.സലിം, സി.ജയൻ, എൻ.ഡി. ഷിമ്മി ,പി. സുരേന്ദ്രൻ, പ്രവീൺ എന്നിവർ പങ്കെടുത്തു. കിടപ്പു രോഗി പരിചരണപ്രവർത്തനങ്ങൾ കൂടുതൽ കുടുംബങ്ങളിലേയ്ക്കെത്തിക്കാനും ജനകീയമാക്കാനും വെബ്സൈറ്റ് പ്രവർത്തനം ഗുണം ചെയ്യും.എസ്. രാധാകൃഷ്ണൻ ചെയർമാനും പി.ജെ കുഞ്ഞപ്പൻ സെക്രട്ടറിയും അഡ്വ. എം. സന്തോഷ് കുമാർ ട്രഷററുമായ കമ്മറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |