കിളിമാനൂർ:കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ബ്ലോക്കുതല അവലോകന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്നു.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാർ,പഞ്ചായത്ത് പ്രസിഡന്റുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, സെക്രട്ടറിമാർ,അസിസ്റ്റന്റ് സെക്രട്ടറിമാർ,സി.ഡി.എസ്.ചെയർപേഴ്സൺമാർ,കൺസോഷ്യം പ്രസിഡന്റ് സെക്രട്ടറിമാർ,ഹെൽത്ത് ഇന്സ്‌പെക്ടർമാർ,ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ ഫെബ്രുവരി 10ന് സമ്പൂർണ്ണ ബ്ലോക്കുതലം പ്രഖ്യാപനത്തിന് തയ്യാറെടുക്കും വിധമുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |