തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന പ്രഥമ റാഗ്ബാഗ് ഫെസ്റ്റിവൽ ഇന്ന് മുതൽ 19 വരെ കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കും. നാടകം, സംഗീതം, സർക്കസ്, ഫിസിക്കൽ കോമഡി, മാജിക്ക്, പാവകളി, ഷാഡോ പ്ളേ, വീഡിയോ ആർട്ട്, അക്രോബാറ്റിക്സ്, ട്രപ്പീസ്, വെർട്ടിക്കൽ ഡാൻസ് എന്നിവയുടെ സമന്വയമാണ് റാഗ്ബാഗ്. ജർമ്മനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ചിലി, ബെൽജിയം, നെതർലാൻഡ്സ്, പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ നിന്നായി 300 ലേറെ കലാകാരന്മാർ അണിനിരക്കും.14ന് വൈകിട്ട് 5ന് കരകൗശകല - ഭക്ഷ്യമേള എ.എ.റഹീം എം.പി ഉദ്ഘാടനം ചെയ്യും. നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു.എൻ.കുറുപ്പ് മുഖ്യാതിഥിയാകും.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ജയാ ജെയ്‌റ്റ്ലി ക്യൂറേറ്റ് ചെയ്യുന്ന കരകൗശലമേളയിൽ വിവിധ സംസ്ഥാനങ്ങളിലെ മുപ്പത്തിമൂന്ന് സംഘങ്ങൾ പങ്കെടുക്കും.അനുമിത്രഘോഷ് ദസ്തിദാർ, ജെന്നി പച്ചോവ്സ്‌കി, ശശികുമാർ,വി. ശ്രീപ്രസാദ്, സതീഷ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |