അമ്പലപ്പുഴ: മുന്നൂറാം പടവ് കുന്നുമ്മ പാടശേഖരത്തെ കർഷകർ കൃഷി ഉപേക്ഷിക്കാനൊരുങ്ങുന്നു.അമ്പലപ്പുഴ തെക്ക് കൃഷിഭവന് കീഴിലുള്ള 210 ഏക്കർ പാടശേഖരത്തെ കൊയ്ത്ത് തീരാറായെങ്കിലും കൊയ്ത്ത് യന്ത്രം ഇറക്കാനാവാത്തതിനാൽ തൊഴിലാളികളെ ഇറക്കിയാണ് പകുതിയോളം നിലംകൊയ്തത്. ഇത് അധിക സാമ്പത്തിക ബാദ്ധ്യതയാണ് കർഷകർക്ക് ഉണ്ടാകുന്നത്. ഇതാണ് കൃഷി ഉപേക്ഷിക്കാനുള്ള കാരണമായി കർഷകർ പറയുന്നത്. താറാവുകർഷകർ കർഷകരെ ഭീഷണിപ്പെടുത്തി പാടത്ത് വെള്ളം കയറ്റി താറാവുകളെ ഇറക്കുന്നതും പ്രശ്നമാണ്. ഇതിനെതിരെ അമ്പലപ്പുഴ പൊലീസിലും, കൃഷിഭവനിലും, പഞ്ചായത്തിലും പരാതി നൽകി കാത്തിരിക്കുകയാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |