ആലപ്പുഴ: ഷോർട്ട് സർക്യൂട്ട് കാരണം കാർ വർക്ക്ഷോപ്പിൽ അഗ്നിബാധയുണ്ടായി. പാതിരാപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഇ ആൻഡ് എ ഓട്ടോ ക്യാബ്സ് എന്ന വർക്ക്ഷോപ്പിൽ ഇന്നലെ രാവിലെ 6.45നായിരുന്നു അപകടം. സ്ഥാപനത്തിനുള്ളിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ആലപ്പുഴ അഗ്നിരക്ഷാസോനയെ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്. സമയോജിതമായ ഇടപെടലുണ്ടായതിനാൽ വാഹനങ്ങൾക്ക് ഒന്നും കേടുപാടുകൾ സംഭവിച്ചില്ല. ഓഫീസ് മുറിയിലെ ഇൻറീരിയർ വർക്കുകളും ഇലക്ട്രിക് ഉപകരണങ്ങളും ഓയിലുകളും കത്തി നശിച്ചു . ആലപ്പുഴ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജയപ്രകാശിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോജി.എൻ.ജോയ്, ഫയർ ആന്റ് റസ്‌ക്യു ഓഫിസർമാരായ ജെ.എസ്.ശ്രീജിത്ത്, പി.രതീഷ്, എ.ജെ.ബെഞ്ചമിൻ, കെ.ആർ.അനീഷ്, ടി.കെ.കണ്ണൻ, മുഹമ്മദ് നിയാസ്, അഞ്ജലി, എം.പി.പ്രമോദ്, പുഷ്പരാജ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |