ന്യൂഡൽഹി: തിരഞ്ഞെടുപ്പ് റാലിയും പാർട്ടി പരിപാടികളും നീണ്ടു. ഇതോടെ, ഇന്നലെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീരുമാനം ഇന്നത്തേക്ക് മാറ്റി ഡൽഹി മുഖ്യമന്ത്രി അതിഷി.
ഇന്നലെ പത്രിക സമർപ്പിക്കുമെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അതിഷി വ്യക്തമാക്കിയിരുന്നു. രാവിലെ മണ്ഡലമായ കൽക്കാജിയിലെ ക്ഷേത്രവും ഗുരുദ്വാരയും സന്ദർശിച്ചു. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കൊപ്പം റാലിയോടെ പത്രിക സമർപ്പിക്കാൻ തിരിക്കുകയും ചെയ്‌തു. ഇതിനിടെ, വോട്ടർ പട്ടികയിലെ ക്രമക്കേട് ഉൾപ്പെടെ ചൂണ്ടിക്കാട്ടി കമ്മിഷന് പരാതി നൽകാൻ അരവിന്ദ് കേജ്‌രിവാളിനൊപ്പം ചേർന്നു. പത്രികാ സമർപ്പണ സമയമം കഴിയുകയും ചെയ്തു.
കൽക്കാജിയിൽ രണ്ടാംവട്ടവും ജനവിധി തേടുന്ന അതിഷിയുടെ എതിരാളികളികൾ ബി.ജെ.പിയുടെ രമേഷ് ബിദുഡിയും കോൺഗ്രസിന്റെ അൽക്ക ലാംബയുമാണ്.
ക്രൗഡ് ഫണ്ടിംഗിലുടെ
ഒറ്റ ദിവസം 20 ലക്ഷം
പ്രചാരണത്തിനുള്ള പണത്തിനായി അതിഷി ഞായറാഴ്ച ആരംഭിച്ച ക്രൗഡ് ഫണ്ടിംഗ് ക്യാംപയിന് മികച്ച പ്രതികരണം. ഹമാരി അതിഷി എന്നു പേരിട്ട ഓൺലൈൻ ലിങ്കും പുറത്തുവിട്ടിരുന്നു. 20 ലക്ഷത്തിൽപ്പരം രൂപയാണ് 24 മണിക്കൂറിനകം സംഭാവന ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |