ആലപ്പുഴ: ചെങ്ങന്നൂരിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ 178 പരാതികളിൽ അന്തിമ തീർപ്പാക്കി. മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവരാണ് പരാതികളിൽ തീർപ്പാക്കി ഉത്തരവാക്കിയത്. ആകെ 287 പരാതികൾ ഓൺലൈനായി ലഭിച്ചു. ഇതിൽ പരിഗണനാർഹമായ 231 പരാതികളാണ് ഉണ്ടായിരുന്നത്. 53 പരാതികളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കാൻ മന്ത്രി നിർദ്ദേശിച്ചു. അദാലത്ത് ദിവസം പുതുതായി 360 അപേക്ഷകളാണ് ലഭിച്ചത്. ഇതിനായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കേണ്ടവ ഉൾപ്പെടെ എല്ലാ പരാതികളിലും മാർച്ചിനകം തീർപ്പാക്കണമെന്ന് നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |