ന്യൂഡൽഹി: മകരസംക്രാന്തിക്ക് മുന്നോടിയായുള്ള ലോഹ്രി ആഘോഷത്തിൽ മുഴുകി ഉത്തരേന്ത്യ. ശൈത്യകാലത്തിന്റെയും വിളവെടുപ്പിന്റെയും അവസാനം കുറിക്കുന്ന ആഘോഷമാണിത്. ക്ഷേത്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. ലോഹ്രി ദിനത്തിൽ ആളുകൾ തീ കൂട്ടി ശർക്കര, ചോളം, എള്ള് തുടങ്ങിയവ സമർപ്പിച്ച് പരമ്പരാഗത ഗാനങ്ങൾ ആലപിക്കുകയും ഭാൻഗ്ര, ഗിദ്ദ തുടങ്ങിയ പരമ്പരാഗത നൃത്തങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. സിക്കുകാരുമായി ബന്ധപ്പെട്ടതാണെങ്കിലും ഉത്തരേന്ത്യയിൽ പൊതുവെ ആഘോഷിക്കപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കടുത്തുള്ള നാരായണ ഗ്രാമത്തിൽ ലോഹ്‌റി ആഘോഷിച്ചു. ലോഹ്രി അടുപ്പിന് മുന്നിൽ പ്രധാനമന്ത്രി ഗ്രാമവാസികളുമായി സംവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |