ന്യൂഡൽഹി : വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഒരുപോലെയെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രചാരണത്തിന് തുടക്കം കുറിച്ച് സീലംപൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തുന്നത് സംബന്ധിച്ച് മോദിയോ കേജ്‌രിവാളോ ഒന്നും മിണ്ടുന്നില്ല. പട്ടികവിഭാഗത്തിനും ന്യൂനപക്ഷങ്ങൾക്കും അർഹമായത് കിട്ടണമെന്ന് ഇരു നേതാക്കളും ആഗ്രഹിക്കുന്നില്ല. അദാനിയുടെ കാര്യത്തിലും കേജ്‌രിവാളിന് മിണ്ടാട്ടമില്ല. ഇരുനേതാക്കളും തമ്മിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ലെന്നും പണപെരുപ്പം നേരിടുന്നതിൽ പരാജയപ്പെട്ടെന്നും രാഹുൽ കുറ്റപ്പെടുത്തി. ഡൽഹിയിൽ 'ഇന്ത്യാ' സഖ്യമില്ലാതെ ആംആദ്മി പാർട്ടിയുമായി നേരിട്ട് ഏറ്റുമുട്ടുകയാണ് കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |