ന്യൂഡൽഹി: അതിർത്തിയിൽ വേലി കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ നൂറൽ ഇസ്ലാമിനെ വിളിപ്പിച്ചു. 4,156 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അഞ്ചിടത്ത് ഇന്ത്യ വേലി നിർമ്മിക്കുന്നതിൽ ബംഗ്ലാദേശ് എതിർപ്പിലാണ്. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമ്മയെ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തുകയും ചെയ്തു. തുടർന്നാണ് ഇന്ത്യ ബംഗ്ലാദേശ് ഉദ്യോഗസ്ഥനെ വിളിപ്പിച്ച് സ്ഥിതിഗതി ആരാഞ്ഞത്.
ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന സർക്കാർ വീണശേഷം ബംഗ്ലാദേശ് അതിർത്തിയിലൂടെ നുഴഞ്ഞു കയറ്റം വ്യാപകമാണ്. അതോടെയാണ് വേലികെട്ടാൻ തുടങ്ങിയത്. അവാമി ലീഗ് നേതാവ് ഇഷ്ഫാഖ് അലി ഖാൻ പന്നയുടെ മൃതദേഹം മേഘാലയയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കണ്ടെത്തിയിരുന്നു.
തങ്ങളുടെ പൗരൻമാർ അതിർത്തി കടക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇന്ത്യ ഏകപക്ഷീയമായി വേലി കെട്ടുകയാണെന്നും ബംഗ്ളാദേശ് ആഭ്യന്തര ഉപദേഷ്ടാവ് ജഹാംഗീർ ആലം ചൗധരി ഞായറാഴ്ടച ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |