സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ബാദ്ധ്യത കെ.പി.സി.സി നേതൃത്വം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ സി.പി.എം ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇനിയും ഒരു കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിയിടാതിരിക്കാൻ മനുഷ്യത്വപരമായ ഒരു നിലപാടായാണ് പാർട്ടി ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ബത്തേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗോവിന്ദൻ. അതിനിടെ, വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ഗോവിന്ദൻ സന്ദർശിച്ചു. പാർട്ടിനേതൃത്വം വരുത്തിവച്ച ബാദ്ധ്യതയുടെപേരിലാണ് വിജയൻ ആത്മഹത്യ ചെയ്തത്. പാർട്ടിനേതൃത്വത്തിന് കത്ത് നൽകിയിട്ടും നേതൃത്വം ഇത് ഗൗനിക്കാൻ തയ്യാറാകാത്തതാണ് വിജയനെ മരണത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |