ന്യൂഡൽഹി : ശ്രേയസ് അയ്യരെ ഐ.പി.എൽ ക്രിക്കറ്റ് ടീം പഞ്ചാബ് കിംഗ്സിന്റെ പുതിയ നായകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ കിരീടം ചൂടിച്ച നായകനായ ശ്രേയസിനെ ഇക്കുറി മെഗാ താരലേലത്തിൽ 26.75കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. നായകനായിരുന്ന കെ.എൽ രാഹുലിനെ ഒഴിവാക്കിയാണ് പഞ്ചാബ് ശ്രേയസിലേക്ക് എത്തിയത്.
ഐ.പി.എല്ലിൽ മൂന്ന് ടീമുകളുടെ നായകനാകുന്ന ആദ്യ ഇന്ത്യൻ താരമാണ് 30കാരനായ ശ്രേയസ് അയ്യർ.
ഡൽഹി ക്യാപിറ്റൽസിനെ 2020 സീസണിൽ ശ്രേയസ് ഫൈനലിലെത്തിച്ചു.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ കഴിഞ്ഞ തവണ ചാമ്പ്യന്മാരാക്കി.
രണ്ട് ടീമുകളെ ഫൈനലിൽ നയിച്ച ആദ്യ ക്യാപ്ടനും ശ്രേയസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |