കൊല്ലം: സീറോ കാർബൺ ലക്ഷ്യത്തോടെ ആരംഭിച്ച അങ്കൻജ്യോതി പദ്ധതിയിലൂടെ ജില്ലയിലെ 250 അങ്കണവാടികളിൽ പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിച്ചു. ഊർജസംരക്ഷണത്തിന് സഹായകമാകുന്ന ഇൻഡക്ഷൻ കുക്കറാണ് നൽകിയത്. നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷനാണ് ഊർജ വകുപ്പിന്റെ എനർജി മാനേജ്മെന്റ് സെന്ററുമായി (എൻ.എം.സി) സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്.
ഹരിത കേരളം മിഷൻ നെറ്റ് സീറോ കാർബൺ പദ്ധതി നടപ്പാക്കുന്ന 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള 2395 അങ്കണവാടികളെയാണ് സംസ്ഥാനത്ത് ഇതിനായി തിരഞ്ഞെടുത്തത്. അങ്കണവാടികളിൽ ഊർജ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഊർജക്ഷമത വർദ്ധിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കി വരുന്നത്.
ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗത്തിലൂടെ കുട്ടികൾക്കുള്ള ഭക്ഷണം പാകം ചെയ്യാൻ ഗ്യാസിന്റെ ഉപയോഗം കുറയ്ക്കാനാകും. അടുത്ത ഘട്ടമായി ഇതിൽ ഉപയോഗിക്കാൻ കഴിയുന്ന ആറ് തരം പാത്രങ്ങളും നൽകി. ഇൻഡക്ഷൻ കുക്കറിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലെ പാൻ, കുക്കർ അടക്കമുള്ള പാത്രങ്ങളാണ് നൽകിയത്.
ഊർജക്ഷമതയിലേക്ക് അങ്കൻജ്യോതി
ജില്ലയിലെ തെന്മല, അലയമൺ, കരവാളൂർ, പട്ടാഴി വടക്കേകര, കരീപ്ര, പൂതക്കുളം, തെക്കുംഭാഗം, പടിഞ്ഞാറെ കല്ലട, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ അങ്കണവാടികൾ പുകരഹിതം
അടുത്തഘട്ടമായി നൽകുക എൽ.ഇ.ഡി ബൾബ്, ബി.എൽ.ഡി.സി ഫാൻ
സാധാരണ ഫാനുകളേക്കാൾ കുറഞ്ഞ വൈദ്യുതിച്ചെലവ് വരുന്നവ
തുടർന്നുള്ള ഘട്ടത്തിൽ ഇരുചക്ര/മുച്ചക്ര വാഹനങ്ങൾക്കുള്ള ഇലക്ട്രിക് ചാർജിംഗ് സൗകര്യം
പൊതുജനങ്ങൾക്ക് ഇവിടെ വാഹനങ്ങൾ ചാർജ് ചെയ്യാം
ഉപകരണങ്ങൾ നൽകുന്നത് എൻ.എം.സി
സംസ്ഥാനത്ത് പദ്ധതി ചെലവ്
₹ 800 കോടി
അടുത്തഘട്ടത്തിൽ
കൊട്ടാരക്കര പിറവന്തൂർ പനയം ഉമ്മന്നൂർ കുളക്കട മൈലം നെടുവത്തൂർ വെളിയം എഴുകോൺ
അങ്കണവാടികളിൽ ഇൻഡക്ഷൻ കുക്കർ നൽകുന്നതിലുപരി നമ്മളായി ഉല്പാദിപ്പിക്കുന്ന കാർബണിന്റെ അളവ് കുറയ്ക്കുകയാണ് ലക്ഷ്യം. സ്വന്തമായി വാർത്ത കെട്ടിടമുള്ള അങ്കണവാടികളിൽ സോളാർ സ്ഥാപിച്ചും ഹരിതോർജ്ജം നടപ്പാക്കും.
എസ്.ഐസക്, ജില്ലാ കോർഡിനേറ്റർ,
ഹരിത കേരള മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |