തൃശൂർ: പാസ്‌പോർട്ട്, എമിഗ്രേഷൻ തുടങ്ങിയ പ്രക്രിയ വഴി കേന്ദ്രസർക്കാർ സമാഹരിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് മരവിച്ച നിലയിലാണെന്നും ഇത് പ്രവാസികളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തണമെന്നും പ്രവാസി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഇ.ടി. ടെസൺ എം.എൽ.എ. കേരളകൗമുദി തൃശൂരിന്റെ സുവർണജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രവാസി സംഗമം കോൺക്ലേവിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
വിമാനടിക്കറ്റ് വിലവർദ്ധനവ് തടയിടേണ്ടതും പാസ്‌പോർട്ട് ലഭിക്കുന്നതിന്റെ കടമ്പകൾ കുറയ്‌ക്കേണ്ടേതും കേന്ദ്ര സർക്കാരാണ്. തിരികെയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി വലിയ പദ്ധതികൾ ഉണ്ടാകണമെന്നും എം.എൽ.എ പറഞ്ഞു. പ്രവാസികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷേമനിധിയും സാന്ത്വനം ചികിത്സാ പദ്ധതിയും മാതൃകാപരമാണ്. ഏഴായിരം രൂപ വരെ പ്രവാസികൾക്ക് പെൻഷൻ നൽകുന്നുണ്ട്. എന്നാൽ പ്രവാസി ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ വയസ് 60ൽ നിന്നും 65 ആയി ഉയർത്തണമെന്ന നിർദ്ദേശവും ഇ.ടി.ടൈസൺ എം.എൽ.എ പങ്കുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |