ബെയ്റൂട്ട്: ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ നിലവിലെ അദ്ധ്യക്ഷനായ ജഡ്ജി നവാഫ് സലാമിനെ (71) ലെബനന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. യു.എന്നിലെ ലെബനന്റെ മുൻ അംബാസഡർ കൂടിയാണ് നവാഫ്. പുതിയ സർക്കാർ രൂപീകരണത്തിന് നവാഫിനെ പ്രസിഡന്റ് ജോസഫ് ഔൻ ക്ഷണിച്ചു. കാവൽ പ്രധാനമന്ത്രിയായ നജീബ് മിക്കാത്തിയെ പിന്തള്ളിയാണ് നവാഫിനെ പാർലമെന്റ് തിരഞ്ഞെടുത്തത്. ഇന്നലെ 128 അംഗ പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ 78 എം.പിമാർ നവാഫിനെ പിന്തുണച്ചു. 9 പേർ മാത്രമാണ് മിക്കാത്തിയെ അനുകൂലിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |