SignIn
Kerala Kaumudi Online
Saturday, 21 September 2019 9.13 PM IST

നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്

naresh-goyal-

ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വസതിയിലുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഡൽഹിയിലും മുംബയിലുമായി പന്ത്രണ്ടോളം ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 2014ൽ ജെറ്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും എത്തിഹാദ് ഒാഹരികൾ ഏറ്റെടുത്തപ്പോൾ വിദേശ വിനിമയ ചട്ടലംഘനം നടന്നെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഭീമമായ ക‌‌ടബാദ്ധ്യത മൂലം ജെറ്റ് എയർവേയ്സ് സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു.

കൂ‌ടാതെ,​ ഇക്കഴിഞ്ഞ മാർച്ചിൽ നരേഷ് ഗോയലും ഭാര്യയും കമ്പനിയിലെ സ്ഥാനമാനങ്ങൾ രാജിവച്ചൊഴിഞ്ഞിരുന്നു. ഏകദേശം 8000 കോടിയോളം രൂപയുടെ കടം ജെറ്റ് എയർവേയ്സിനുണ്ട്. ഗോയലിന് വിദേശ യാത്രയ്ക്കുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മേയിൽ ഗോയലിനെയും ഭാര്യയെയും മുംബയ് വിമാനത്താവളത്തിൽ വച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് തടഞ്ഞിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NARESH GOYAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.