കൊച്ചി: ശ്രീനാരായണ ഗുരുദേവൻ സൃഷ്ടിച്ച നവോത്ഥാന കേരളത്തെ തകർക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമെന്ന് എഴുത്തുകാരനും ചിന്തകനുമായ എൻ.എം. പിയേഴ്‌സൺ പറഞ്ഞു. മുരളി പാറപ്പുറം രചിച്ച ' മലയാളി കാണാത്ത മാർക്‌സിന്റെ മുഖങ്ങൾ ' പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാർക്‌സിസത്തിൽ മനുഷ്യത്വമുണ്ടോ എന്നു ചോദ്യത്തിന് പ്രസക്തിയില്ല. സമൂഹത്തെ തിരിച്ചറിയാനാവാത്ത ഭരണാധികാരികളെ ജനം വലിച്ചെറിയും. കേരളത്തിൽ സി.പി.എം ഒരാളുടെ മാത്രം നിയന്ത്രണത്തിലാണ് . മാർക്‌സിന്റെ വീഴ്ചയിലേക്കുള്ള ജാലകങ്ങൾ തുറക്കുന്ന ഗ്രന്ഥമാണിതെന്നും പിയേഴ്‌സൺ പറഞ്ഞു. തപസ്യ കലാ സാഹിത്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജി.ഹരിദാസ് അദ്ധ്യക്ഷനായി.
ജന്മഭൂമി എഡിറ്റർ കെ.എൻ.ആർ നമ്പൂതിരി ആദ്യകോപ്പി സ്വീകരിച്ചു. കുരുക്ഷേത്ര പ്രകാശനാണ് പ്രസാധകർ. കുരുക്ഷേത്ര ചീഫ് എഡിറ്റർ ജി. അമൃതരാജ്, ഗ്രന്ഥരചയിതാവ് മുരളി പാറപ്പുറം, ഡയറക്ടർമാരായ ബി. വിദ്യാസാഗരൻ, കെ.ആർ.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |