നിർമ്മാതാവ് റാഫി മതിര സംവിധാകന്റെ കുപ്പായം അണിയുന്ന പി.ഡി.സി അത്ര ചെറിയ ഡിഗ്രി അല്ല എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. സംവിധായകന്റെ പ്രീ ഡിഗ്രി പഠന കാലവും സമകാലിക സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങളായ 16 യുവതീ യുവാക്കൾ ചിത്രത്തിൽ അണിനിരക്കുന്നു. സിദ്ധാർത്, ശ്രീഹരി, അജോഷ്, അഷൂർ, ദേവദത്ത്, പ്രണവ്, അരുൺ ദേവ്, മാനവേദ്, ദേവ നന്ദന, ദേവിക, രഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്, അളഗ, ഗോപിക തുടങ്ങിയ യുവമുഖങ്ങൾക്കു പുറമേ ജോണി ആന്റണി, ബിനു പപ്പു, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ്മ, സോനാ നായർ, വീണ നായർ, എസ്.ആശ നായർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബയോ ഫിക്ഷണൽ ആയി കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇഫോർ ഇന്റർനാഷണൽ നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ്. ഛായാഗ്രഹണം: ഉണ്ണി മടവൂർ, സംഗീതം: ഫിറോസ് നാഥ്, എഡിറ്റിംഗ്: വിപിൻ മണ്ണൂർ, ഗായകർ: കെ.എസ് ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ് നാഥ്, സാം, ശിവ, ശ്യാമ, ജ്യോതിഷ് ബാബു, പശ്ചാത്തല സംഗീതം: റോണി റാഫേൽ, കലാസംവിധാനം: സജിത് മുണ്ടയാട്, മേക്കപ്പ്: സന്തോഷ് വെൺപകൽ, പി.ആർ.ഒ: ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |