തിളക്കമുള്ള മനോഹരമായ ചർമ്മം ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാൽ മുഖക്കുരുവും വിവിധ പാടുകളും മുഖത്തിന്റെ ഭംഗി കുറയ്ക്കുന്നു. ഇവയ്ക്ക് പരിഹാരമായി മാർക്കറ്റിൽ കാണുന്ന വില കൂടിയ ക്രീമുകളാണ് പലരും ഉപയോഗിക്കുന്നത്. എന്നാൽ ഇവ പലപ്പോഴും വിചാരിച്ച ഫലം തരുന്നില്ലെന്ന് മാത്രമല്ല, ചിലപ്പോൾ മുഖക്കുരു വരാനും സാദ്ധ്യതയുണ്ട്. എപ്പോഴും ചർമ്മത്തിൽ പ്രകൃതിദത്തമായ സാധനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം.
ചർമ്മത്തിലെ പലപ്രശ്നങ്ങൾക്കുമുള്ള പരിഹാരം വീട്ടുമുറ്റത്ത് നിന്ന് തന്നെ ലഭിക്കും. അത്തരത്തിൽ ഒന്നാണ് തുളസി ഇല. മലയാളികളുടെ വീട്ടിൽ സാധാരണയായി കാണുന്ന ചെടിയാണ് തുളസി. നിരവധി ഔഷധഗുണങ്ങളുള്ള ഈ ചെടി ചർമ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. തുളസിയിൽ ആന്റിബാക്ടീരിയൽ ഘടങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ പ്രശ്നങ്ങളെ നിയന്ത്രിക്കാനും മുഖക്കുരുവിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചർമ്മത്തിൽ ഉണ്ടാകുന്ന പിഗ്മെന്റേഷൻ കുറയ്ക്കാനും തുളസി നല്ലതാണ്. ചർമ്മ സംരക്ഷണത്തിന് തുളസി എങ്ങനെയെല്ലാം ഉപയോഗിക്കാമെന്ന് നോക്കിയാലോ?
തുളസിയും ആര്യവേപ്പും
തുളസി ഇലയും അതേ അളവിൽ ആര്യവേപ്പിന്റെ ഇലയും ഇലയും എടുത്ത് നല്ലപോലെ അരച്ച് മുഖത്ത് പുരട്ടുക. 10 മിനിട്ട് കഴിയുമ്പോൾ ഇത് കഴുകി കളയാം. ഇത് പതിവായി മുഖത്ത് ഇടുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു.
മഞ്ഞളും തുളസിയും
ചെറിയ കഷ്ണം പച്ച മഞ്ഞളും ഒരുപിടി തുളസി ഇലയും ചേർത്ത് അരയ്ക്കുക. ശേഷം മുഖത്ത് പുരട്ടി 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം. ഇത് മുഖക്കുരുവും കറുത്ത പാടും നീക്കം ചെയ്യാൻ സഹായിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |