തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാന്റിന്റെ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ജോഷ് പവിലിയനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ അഖിൽ സജീവ് സ്വാഗതവും സെക്രട്ടറി ജീസ് ജോൺസൺ നന്ദിയും പറഞ്ഞു.മുൻ സോൺ പ്രസിഡന്റ് ശ്രീജിത്ത് ശ്രീധർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് ഡോ. സബീർ ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. പുതിയ പ്രസിഡന്റായി അഖിൽ എസ്. നായരും സെക്രട്ടറിയായി ജീസ് ജോൺസണും ട്രഷററായി അഖിൽ പ്രതാപും ജെ.ജെ. ചെയർമാനായി കീർത്തന പ്രശാന്തും ലേഡി ജേസി ചെയർപേഴ്സണായി ആഷാ അജിത്തും ചുമതലയേറ്റു. വൈസ് പ്രസിഡന്റുമാരായി ഷീൻ വർഗീസ്, പ്രജേഷ് രവി, അഖിൽ സജീവ്, ഗോകുൽ ജയചന്ദ്രൻ, വിഷ്ണു നിള, രമേഷ് പി.കെ., ഹരീഷ് കെ., ജോയിന്റ് സെക്രട്ടറിയായി അഭിഷേക് കണ്ണനും ചുമതലയേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |