ശബരിമല: മകരജ്യോതി ദർശനത്തിനു മുന്നോടിയായി സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് പ്രവേശിച്ച ശുഭമുഹൂർത്തത്തിൽ ഇന്നലെ രാവിലെ 8.55ന് മകരസംക്രമ പൂജയും അഭിഷേകവും നടന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തനും മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻവശം കൊടുത്തയച്ച അയ്യപ്പമുദ്ര യിലെ നെയ്യാണ് ഭഗവാന് അഭിഷേകം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |