തൃശൂർ: സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി 23 മുതൽ മാർച്ച് രണ്ട് വരെ സംഘടിപ്പിക്കുമെന്ന് അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി,സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്ക് പുറമേ റഷ്യ,ഹംഗറി,ഈജിപ്റ്റ്,ഇറാഖ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നായി പതിനഞ്ച് നാടകങ്ങളാണ് അരങ്ങേറുന്നത്.
നാടകോത്സവം കാണാൻ താത്പര്യമുള്ളവർക്ക് ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കാം. ഫെസ്റ്റിവൽ ഡയറക്ടർ പ്രൊഫ.അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ നാടകവിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ രാജീവ് വെളിച്ചെട്ടി,നാടക പ്രതിഭകളായ മല്ലിക തനേജ,കെ.എ.നന്ദജൻ എന്നിവരടങ്ങിയ ജൂറിയാണ് നാടകങ്ങൾ തിരഞ്ഞെടുത്തത്.
ഇറ്റ്‌ഫോക് കെ.ടി.മുഹമ്മദ് തിയേറ്റർ,ആക്ടർ മുരളി തിയേറ്റർ,തോപ്പിൽഭാസി നാട്യഗൃഹം,അക്കാഡമി ക്യാമ്പസ്,രാമനിലയം എന്നീ വേദികളിലാണ് സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര നാടകോത്സവത്തിന്റെ കർട്ടൺ റൈസർ ഫെബ്രുവരി 16 മുതൽ 21 വരെ സംസ്ഥാന അമേച്വർ നാടകമത്സരം അക്കാഡമിയിൽ നടക്കും. ഇറ്റ്‌ഫോക് ഡയറക്ടർ പ്രൊഫ.ബി.അനന്തകൃഷ്ണൻ,ഇറ്റ്‌ഫോക്ക് കോർഡിനേറ്റർ ടി.കെ.അബ്ദുൾ ജലീൽ,പ്രോഗ്രാം ഓഫീസർ വി.കെ.അനിൽ കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഡെപ്യൂട്ടേഷനിലായാൽ കേന്ദ്ര
പെൻഷൻ കിട്ടില്ല:സുപ്രീംകോടതി
ന്യൂഡൽഹി : കേന്ദ്രസർക്കാർ സർവീസിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത സംസ്ഥാന സർക്കാർ ജീവനക്കാരന് കേന്ദ്രച്ചട്ടപ്രകാരമുള്ള പെൻഷന് അർഹതയില്ലെന്ന് സുപ്രീംകോടതി. ഡെപ്യൂട്ടേഷനിൽ വന്ന സംസ്ഥാന സർക്കാർ ജീവനക്കാരൻ കേന്ദ്ര വകുപ്പിലെ സ്ഥിരം ഉദ്യോഗസ്ഥനല്ല. താത്കാലികമായി മാത്രം വന്നതാണ്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞാൽ സംസ്ഥാന വകുപ്പിലേക്ക് മടങ്ങുകയും വേണം. അതിനാൽ കേന്ദ്ര സിവിൽ സർവീസ് പെൻഷൻ ചട്ടങ്ങൾ പ്രകാരമുള്ള പെൻഷന് അവകാശമില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി.വി. സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പശ്ചിമബംഗാളിലെ സംസ്ഥാന സർക്കാർ ജീവനക്കാരന് കേന്ദ്ര ശമ്പള സ്കെയിൽ പ്രകാരം പെൻഷൻ കണക്കുകൂട്ടണമെന്ന കൽക്കട്ട ഹൈക്കോടതിയുടെ വിധി റദ്ദാക്കി കൊണ്ടാണിത്. ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |