ബംഗളൂരു: ബാങ്കിംഗ് രംഗത്തെ എച്ച്. ആർ, പരിശീലന മേധാവികളുടെ ഒത്തുചേരലായ “ഹ്യൂമൻ പൊട്ടൻഷ്യൽ കോൺക്ലേവ് - ഇഗ്നൈറ്റ് 2025”ന്റെ ഉദ്ഘാടന പതിപ്പ് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഈ രണ്ട് ദിവസത്തെ കോൺക്ലേവ് ജനുവരി 17, 18 തീയതികളിൽ ബംഗളൂരുവിലെ യൂണിയൻ ബാങ്ക് ലേണിംഗ് അക്കാഡമി ആൻഡ് നോളജ് സെന്ററിൽ നടക്കും. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ പ്രമുഖ നേതാക്കളെ ഒരുമിപ്പിച്ച് മനുഷ്യവിഭവശേഷിയിലെ ഉയർന്നുവരുന്ന പ്രവണതകൾ, വെല്ലുവിളികൾ, അവസരങ്ങൾ എന്നിവ ചർച്ച ചെയ്യുക എന്നതാണ് കോൺക്ലേവിന്റെ ലക്ഷ്യം. മുഖ്യപ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, നെറ്റ്‌വർക്കിംഗ് സെഷനുകൾ എന്നിവ പരിപാടിയിൽ ഉണ്ടായിരിക്കും,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |