കൊച്ചി: വ്യാവസായിക ഉത്പന്നങ്ങളുടെ വില വർദ്ധന ശക്തമായതോടെ ഡിസംബറിൽ രാജ്യത്തെ മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 2.37 ശതമാനമായി ഉയർന്നു. നവംബറിലിത് 1.89 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ മൊത്ത വില സൂചിക 0.86 ശതമാനം മാത്രമായിരുന്നതിന്റെ ബേസ് ഇഫക്‌ടും വിനയായി. അതേസമയം ഭക്ഷ്യ ഉത്പന്ന വില സൂചിക 8.47 ശതമാനമായി കുറഞ്ഞു. ധാന്യങ്ങൾ, നെല്ല്, ഗോതമ്പ്, പയർവർഗങ്ങൾ എന്നിവയുടെ വില താഴേക്ക് നീങ്ങി. അതേസമയം പച്ചക്കറികൾക്ക് 28.65 ശതമാനവും കിഴങ്ങിന് 93.2 ശതമാനവും പഴങ്ങൾക്ക് 11.6 ശതമാനവും വിലവർദ്ധനയുണ്ടായി. ഇന്ധന, വൈദ്യുതി മേഖലയിൽ വില കുറഞ്ഞു. മാനുഫാക്ചേർഡ് സാധനങ്ങളുടെ വില 2.14 ശതമാനം ഉയർന്നു. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ഡിസംബറിൽ 5.22 ശതമാനമായി കുറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |