ചെന്നൈ: ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ നാം തമിഴർ കക്ഷി സ്ഥാനാർത്ഥിയെ പാർട്ടി അദ്ധ്യക്ഷൻ സീമാൻ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ഡി.എം.കെ - നാം തമിഴർ കക്ഷി നേർക്കു നേർ പോരാട്ടത്തിന് വഴി തുറന്നു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഡി.എം.കെയുടെ മുഖ്യഎതിരാളിയാകാനുള്ള അവസരം സീമാന്റെ പാർട്ടിക്ക് ലഭിക്കുന്നത്. തിരുപ്പൂർ സ്വദേശി എം.കെ.സീതാ ലക്ഷ്മിയാണ് ഇവിടെ നാം തമിഴർ കക്ഷി സ്ഥാനാർത്ഥി. ഡി.എം.കെയ്ക്കുവേണ്ടി മത്സരിക്കുന്നത് പാർട്ടി നയപ്രചാരണ ജോയിന്റ് സെക്രട്ടറി വി.സി. ചന്ദ്രകുമാറാണ്.
അണ്ണാ ഡി.എം.കെ, ഡി.എം.ഡി.കെ, ബി.ജെ.പി ഉൾപ്പെടെയുള്ള എൻ.ഡി.എ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സംവിധാനങ്ങളും പണവും ഉപയോഗിച്ച് ഡി.എം.കെ തിരഞ്ഞെടുപ്പ് അവർക്ക് അനുകൂലമാക്കുമെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം.
എന്നാൽ പാർട്ടിയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് 13ന് സീമാൻ അറിയിച്ചിരുന്നു. ''എന്റെ പ്രിയപ്പെട്ട സഹോദരി എം.കെ. മാസ്റ്റേഴ്സ് ബിരുദവും എം.ഫില്ലും നേടിയ സീതാലക്ഷ്മി, നാം തമിഴർ കച്ചിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കും.'' എന്നായിരുന്നു ഇന്നലെ സീമാൻ അറിയിച്ചത്. ഭരണവിരുദ്ധ വോട്ടുകൾ സമാഹരിച്ച് വിജയിക്കാനുള്ള അവസരമായിട്ടാണ് നാം തമിഴർ കക്ഷി ഈ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തിരിപ്പൂർ മണ്ഡലത്തിൽ സീതാലക്ഷ്മി മത്സരിച്ചിരുന്നു.
ഫെബ്രുവരി 5നാണ് തിരഞ്ഞെടുപ്പ്. 16വരെ തമിഴ്നാട്ടിൽ അവധിയാണ് 17നാണ് ചന്ദ്രകുമാറും സീതാലക്ഷ്മിയുടെ നാമനിർദേശപത്രിക സമർപ്പിക്കുന്നത്. ഫെബ്രുവരി 8നാണ് വോട്ടെണ്ണൽ. നിലവിൽ ആറുപേരാണ് നാമനിർദേശ പത്രിക
കോൺഗ്രസിന്റെ സീറ്റ്
ഈറോഡ് എം.എൽഎ ആയിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ (75) 2024 ഡിസംബർ 14 ന് അന്തരിച്ചതിനെ തുടർന്നാണ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്.
പെരിയാർ ഇ.വി. രാമസാമിയുടെ അനന്തരവനാണ് ഇളങ്കോവൻ. കോൺഗ്രസ് മണ്ഡലമാണെങ്കിലും ഇത്തവണ ഡി.എം.കെയ്ക്ക് നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |