ഇൻഡോർ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യ യഥാർത്ഥ സ്വാതന്ത്ര്യം നേടിയതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. പ്രാണപ്രതിഷ്ഠ നടത്തിയ തീയതി 'പ്രതിഷ്ഠ ദ്വാദശി' എന്ന പേരിൽ ആഘോഷിക്കണമെന്നും പറഞ്ഞു. ഇൻഡോറിൽ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്ക്ക് ദേശീയ അഹല്യ അവാർഡ് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ആധിപത്യത്തിനുമേൽ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണിത്. ആരെയും എതിർക്കാനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചത്. രാജ്യത്തെ ഉയർത്തെഴുന്നേൽപ്പിച്ച് സ്വന്തം കാലിൽ നിൽക്കാനും ലോകത്തെ വഴികാണിക്കാനും ലക്ഷ്യമിട്ടാണ്. അധിനിവേശക്കാർ രാജ്യത്തെ ക്ഷേത്രങ്ങൾ തകർത്തു. രാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമ്മിക്കാൻ ചില ശക്തികൾ ആഗ്രഹിക്കാത്തതിനാലാണ് ഇത്രയും നീണ്ടുപോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |