ലക്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ഫ്ളാറ്റിൽ നിന്ന് ചാടി നിയമവിദ്യാർത്ഥി തപസ് (23) മരിച്ച സംഭവത്തിൽ മുൻ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ്യത്തിൽ വിട്ടു. തപസുമായി ഒത്തുപോകാൻ യുവതി വിസമ്മതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ബന്ധം തുടരാൻ തപസിന്റെ സുഹൃത്തുക്കൾ യുവതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, യുവതി ഇത് നിരസിച്ചു. ഇതാണ് ആത്മഹത്യയുടെ കാരണമെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ശനിയാഴ്ച സുഹൃത്തിന്റെ ഫ്ളാറ്റിൽ പാർട്ടിക്കെത്തിയതായിരുന്നു തപസ്. യുവതിയേയും പാർട്ടിക്ക് ക്ഷണിച്ചിരുന്നു. ഇരുവരുടെയും പ്രശ്നം പരിഹരിക്കുകയായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ്യം. തപസുമായി ഒന്നിച്ച് പോകാൻ യുവതി വിസമ്മതിച്ചു. പിന്നാലെയാണ് ഏഴാം നിലയിൽ നിന്ന് തപസ് ചാടി മരിച്ചത്.
പെൺകുട്ടി തങ്ങളുടെ മകനെ ശല്യപ്പെടുത്തിയെന്ന തപസിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.
അമിറ്റി സർവകലാശാലയിലെ സഹപാഠികളായിരുന്നു തപസും യുവതിയും. പ്രണയത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസം. അടുത്തിടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |