കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ സ്റ്റിൽഫോണ്ടീനിൽ ഉപേക്ഷിക്കപ്പെട്ട സ്വർണ ഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ ശ്രമം ഊർജിതം. ഇതുവരെ 36 മൃതദേഹങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. 100ഓളം പേർ മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നത്. മാസങ്ങളോളം മണ്ണിനടിയിൽ കുടുങ്ങിയ ഇവർ പട്ടിണി മൂലമോ നിർജ്ജലീകരണം മൂലമോ ആകാം മരണപ്പെട്ടതെന്നാണ് അധികൃതർ പറയുന്നത്. 82 പേരെ ജീവനോടെ പുറത്തെടുക്കുകയും ചെയ്തു. എന്നാൽ അവർ രോഗബാധിതരാണ്. ഖനിയിൽ ഇനിയും 500 പേർ ജീവനേടെയുണ്ടെന്നാണ് വിലയിരുത്തൽ. ഒക്ടോബറിൽ മണ്ണിനടിയിൽ താമസിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയുടെ വിതരണം പോലീസ് തടഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |