തിരുവനന്തപുരം: വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവസരം നോക്കി നടക്കുന്ന ചോരക്കൊതിയനായ കുറുക്കന്റെ സ്വഭാവം കാട്ടരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. വിജയന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ കോൺഗ്രസ് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സി.പി.എമ്മിനെ പോലെ കുറ്റവാളികളുടെ സംരക്ഷണം ഞങ്ങളുടെ രീതിയോ ലക്ഷ്യമോ അല്ല. കുടുംബനാഥൻ നഷ്ടപ്പെട്ട ഒരു വീട്ടിൽ പോയി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ നോക്കുന്ന ഗോവിന്ദൻ നെറികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഫേസ് ബുക്ക് പോസ്റ്റിൽ സുധാകരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |