കൊച്ചി: കാഴ്ചപരിമിതിയുള്ള വനിതകളുടെ ദേശീയ ട്വന്റി-20 ടൂർണമെന്റിൽ തമിഴ്നാടിനെതിരെ കേരളത്തിന് തോൽവി. രണ്ടാം മത്സരത്തിൽ തമിഴ്‌നാട് കേരളത്തെ 5 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആലുവ യു.സി കോളജിൽ നടന്ന മത്സരത്തിൽ ടോസ് ജയിച്ച തമിഴ്‌നാട് കേരളത്തെ ബാറ്റിംഗിനയച്ചു. 77 റൺസ് നേടിയ ഓപ്പണർ അദ്വൈതയുടെയും 60 റൺസ് നേടിയ ക്യാപ്ടൻ സാന്ദ്ര ഡേവിസിന്റെയും മികവിൽ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് നേടി. മറുപടി ബാറ്റിംഗിൽ തമിഴ്‌നാട് 20 ഓവറിൽ നിന്ന് 5 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി വിജയം കണ്ടു. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ 61 റൺസ് നേടിയ തമിഴ്‌നാടിന്റെ സിന്ധു കളിയിലെ താരമായി. സ്‌കോർ: കേരളം 178-2 . തമിഴ്‌നാട് 181/5.
മറ്റ് മത്സരങ്ങളിൽ ജാർഖണ്ഡ് ബീഹാറിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോൾ ഗുജറാത്തിനെതിരെ കർണാടക 4 വിക്കറ്റിന് വിജയിച്ചു. ആന്ധ്രാപ്രദേശ് 9 വിക്കറ്റിനാണ് മഹാരാഷ്ട്രയെ തോല്പിച്ചത്. ചണ്ഡീഗഡ് വിദർഭയെ 10 വിക്കറ്റിനും പരാജയപ്പെടുത്തി. ഒഡിഷ 8 വിക്കറ്റിന് പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തിയപ്പോൾ രാജസ്ഥാൻ ഹരിയാനയെ 10 വിക്കറ്റിന് തോൽപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |