ന്യൂഡൽഹി: തലസ്ഥാനത്തെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയം വേദിയാകുന്ന ദേശീയ ഖോ ഖോ ലോകകപ്പിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകൾക്ക് ജയം. ഗ്രൂപ്പ് എയിലെ പുരുഷൻമാരുടെ പോരാട്ടത്തിൽ ഇന്ത്യ ഇന്നലെ നടന്ന മത്സരത്തിൽ ബ്രസീലിനെ 64-34ന് കീഴടക്കി പ്രഥമ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ജയം നേടി. ഒരുഘട്ടത്തിൽ 38-34ന് ഒപ്പമെത്തുമെന്ന് തോന്നിച്ച ബ്രസീലിന് പിന്നീട് ഒരവസരവും നൽകാതെ ഇന്ത്യൻ താരങ്ങൾ ജയമുറപ്പിക്കുകയായിരുന്നു. ആദ്യദിനം നേപ്പാളിനെ 42- 37ന് തോൽപ്പിച്ച ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. വനിതകളുടെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ദക്ഷിണകൊറിയയെ 175-18ന് തകർത്ത് തരിപ്പണമാക്കി ഇന്ത്യജയത്തോടെ തുടങ്ങി. ഇന്ത്യയുടെ നിർമ്മല ഭാട്ടിയാണ് മത്സരത്തിലെ മികച്ച അറ്റാക്കർ. ഇന്ന് രാത്രി 7 മുതൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ഇറാനെ നേരിടും. രാത്രി 8.15 മുതൽ പെറുവിനെതിരേയാണ് ഇന്ത്യൻ പുരുഷ ടീമിന്റെ ഇന്നത്തെ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |