മുംബയ്: സമീപകാല ടെസ്റ്റ് പരമ്പരകളിലെ മോശം പ്രകടനങ്ങളെ തുടർന്ന് ക്യാപ്ടൻ രോഹിത് ശർമ്മ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങൾ രഞ്ജി ടീമുകളിലേക്ക് മടങ്ങയെത്തുന്നു. രോഹിത് ശർമ്മ മുംബയ് രഞ്ജി ടീമിനൊപ്പം പരിശീലനം തുടങ്ങിയപ്പോൾ അടുത്ത രഞ്ജി മത്സരങ്ങളിൽ ഡൽഹിക്കായി കളിക്കുമെന്ന് റിഷഭ് പന്തും പഞ്ചാബിനായി കളത്തിലിറങ്ങുമെന്ന് ശുഭ്മാൻ ഗില്ലും മുംബയ്ക്കായി ബാറ്റ് ചെയ്യുമെന്ന് യശ്വസി ജയ്‌സ്വാളും ഏറെക്കുറെ വ്യക്‌തമാക്കി കഴിഞ്ഞു. അതേസമയം അടുത്ത രഞ്ജി മത്സരങ്ങൾക്കുള്ള ഡൽഹിയുടെ സാധ്യതാ ടീമിൽ വിരാട് കൊഹ്‌ലിയെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും താരം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല.
രോഹിത് ശർമ്മ ഇന്നലെ മുംബയ് രഞ്ജി ടീമിനൊപ്പം പരിശീലനം തുടങ്ങി. ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ രണ്ട് മണിക്കൂറോളം സെന്റർ വിക്കറ്റ് സെക്ഷനിലാണ് രോഹിത് പങ്കെടുത്തത്.
മുംബയ് കോച്ച് ഓം കാർ സാൽവിയുടെ മേൽനോട്ടത്തിൽ ഈ ആഴ്ച മുഴുവൻ രോഹിത് മുംബയ് ടീമിനൊപ്പം പരിശീലനം നടത്തുമെന്നാണ് വിവരം. അതേ സമയം രോഹിത് മുംബയ്ക്കായി രഞ്ജി മത്സരത്തിൽ കളിക്കുമോയെന്ന കാര്യത്തിൽ തീരുമാനമായില്ല. 23 ന് ജമ്മു കാശ്മീരിനെതിരെയാണ് മുംബയ്യുടെ അടുത്ത രഞ്ജി മത്സരം.
പ്രധാന ടെസ്റ്റ് താരങ്ങൾ
അവസാനമായി
രഞ്ജി കളിച്ചത്
രോഹിത് ശർമ്മ
(മുംബയ് )
2015 നവംബർ
കൊഹ്‌ലി
(ഡൽഹി)
2012 നവംബർ
ബുംറ
(ഗുജറാത്ത്)
2017 ജനുവരി
ജഡേജ
(സൗരാഷ്‌ട്ര)
2023 ജനുവരി
സിറാജ്
(ഹൈദരാബാദ്)
2020 ഫെബ്രുവരി
പന്ത്
(ഡൽഹി)
2017 ഡിസംബർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |