ലണ്ടൻ: യുകെയിൽ 57കാരിയായ മലയാളി നഴ്സിന് കുത്തേറ്റു. ബ്രിട്ടനിലെ മാഞ്ചസ്റ്റർ ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. 37 കാരനായ റൗമോൺ ഹാക്ക് എന്നയാളാണ് അച്ചാമ്മ ചെറിയാനെ ആക്രമിച്ചത്.
മെഡിക്കൽ പരിശോധനയ്ക്ക് കാത്തിരിക്കേണ്ടിവന്നതാണ് പ്രതിയെ ചൊടിപ്പിച്ചത്. മറ്റൊരു രോഗിയെ പരിശോധിക്കുന്നതിനിടെ പ്രതി അച്ചാമ്മയുടെ കഴുത്തിൽ കത്രിക കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പത്തുവർഷത്തോളമായി ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ ജോലി ചെയ്യുകയാണ് അച്ചാമ്മ. 2007 മുതൽ അച്ചാമ്മ ചെറിയാനും ഭർത്താവും യുകെയിലാണ് താമസം. ആശുപത്രിയുടെ സമീപമാണ് ഇവരുടെ വീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |