തിരുവനന്തപുരം: കേരള നിയമസഭയുടെ പുസ്‌തകോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഫുഡ് കോർട്ടിന് മികച്ച പ്രതികരണം.രാമശ്ശേരി ഇഡ്ഡലി,അട്ടപ്പാടി മേഖലയിലെ വനസുന്ദരി ചിക്കൻ എന്നിവയ്ക്കായിരുന്നു ആവശ്യക്കാർ ഏറെ.നാടൻ വിഭവങ്ങൾ,വ്യത്യസ്ത ജ്യൂസുകൾ,മോമോസ്,ബിരിയാണി എന്നിവയും വിളമ്പി.
ഫുഡ് കോർട്ടിൽ നിന്ന് 23 ലക്ഷം രൂപയും,കാറ്ററിംഗ് ഓർഡർ മുഖേന ഏഴ് ലക്ഷം രൂപയും ചേർത്ത് 30 ലക്ഷം രൂപ കുടുംബശ്രീ സംരംഭകർക്ക് നേടാനായി.ജില്ലയിലെ പ്രത്യാശ,കോട്ടയം ജില്ലയിലെ എ വൺ,എറണാകുളം ജില്ലയിലെ ലക്ഷ്യ,പാലക്കാട് അട്ടപ്പാടിയിലെ സോലെ കഫേ, പാലക്കാട് രാമശ്ശേരി യൂണിറ്റ്, കണ്ണൂർ ജില്ലയിലെ വെൺമ,കോഴിക്കോട് ജില്ലയിലെ സൗപർണിക എന്നിങ്ങനെ ഏഴ് യൂണിറ്റുകളാണ് ഫുഡ് കോർട്ടിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |