തിരുവനന്തപുരം: ആർ.എസ്.പി ജില്ലാ നേതൃത്വ ക്യാമ്പ് 18,19 തീയതികളിൽ വെള്ളനാട് മിത്രാ നികേതനിൽ നടക്കും.18ന് രാവിലെ 10ന് സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും.ബാബു ദിവാകരൻ,ഇറവൂർ പ്രസന്നകുമാർ,കെ.ജയകുമാർ എന്നിവർ പങ്കെടുക്കും.രണ്ട് ദിവസങ്ങളിലായി എൻ.കെ.പ്രേമചന്ദ്രൻ എം.പി,എ.എ.അസീസ്,പ്രൊഫ. കെ.എം.സീതി,അഡ്വ.എസ്.അജിത് കുമാർ,ബൈജു ചന്ദ്രൻ,പി.ജി.പ്രസന്നകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. നേതാക്കളായ കെ.എസ്.സനൽകുമാർ,കെ.ചന്ദ്രബാബു, വിനോബാ താഹ,കോരാണി ഷിബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. 19ന് വൈകിട്ട് 4ന് ക്യാമ്പ് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |