കടയ്ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 101-ാം ചരമദിനാചരണം ഇന്ന് വെെകിട്ട് 5ന് കായിക്കര ആശാൻ സ്മാകരത്തിൽ സംഘടിപ്പിക്കും.രാവിലെ 9ന് ആശാൻ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും.വെെകിട്ട് 5ന് അസുസ്മരണ സമ്മേളനം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.വർക്കിംഗ് പ്രസിഡന്റ് അഡ്വ.ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.ട്രഷറർ ഡോ.ബി.ഭുവനേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.അഞ്ചുതെങ്ങ് പഞ്ചായത്ത് വെെസ് പ്രസിഡന്റ് ലിജാബോസ്, ഗവേർണിംഗ് ബോഡി അംഗങ്ങളായ സി.വി.സുരേന്ദ്രൻ,രാമചന്ദ്രൻ കരവാരം,ഉണ്ണി ആറ്റിങ്ങൽ,വി.റജി കായിക്കര,ശ്യാമപ്രകാശ്,എസ്.ശരത്ചന്ദ്രൻ,എച്ച്.ശാന്തൻ,അഡ്വ.ആനയറ ഷാജി,സെക്രട്ടറി വി.ലെെജു,ജയിൻ വക്കം തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |