വിരാട് കർണ്ണയെ നായകനാക്കി അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിക്കുന്ന തെലുങ്ക് ചിത്രം നാഗബന്ധത്തിലെ ഫസ്റ്റ് ലുക്ക് പുറത്ത്. വിരാട് കർണ്ണ അവതരിപ്പിക്കുന്ന രുദ്ര എന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചുരുണ്ട മുടിയും താടിയും കൊത്തിയെടുത്ത പോലെ ബലിഷ്ഠവുമായ ശരീരവുമായാണ് വിരാട് കർണ്ണയെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.
ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിൽ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരാണ് നായികമാർ. ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്ത്യയിലെ 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. എൻ.ഐ.കെ സ്റ്റുഡിയോസ്, അഭിഷേക് പിക്‌ചേഴ്സ് എന്നിവയുടെ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്നാണ്. ഛായാഗ്രഹണം: സൌന്ദർ രാജൻ എസ്, സംഗീതം: അഭേ, എഡിറ്റർ: ആർ. സി. പനവ്, സംഭാഷണങ്ങൾ: കല്യാൺ ചക്രവർത്തി, വി.എഫ്.എക്സ്: തണ്ടർ സ്റ്റുഡിയോസ്, പി.ആർ.ഒ: ശബരി. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ചിത്രം ഈ വർഷം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |