മട്ടാഞ്ചേരി: കൊച്ചി തീരത്ത് നിയമ വിരുദ്ധ മത്സ്യ ബന്ധനം നടത്തിയ മറ്റൊരു ബോട്ട് പിടികൂടി. ബുധനാഴ്ചയാണ് തീരത്തോട് ചേർന്ന് ട്രോൾ ബോട്ട് കരവലി മത്സ്യബന്ധനം നടത്തിയത്. പ്രതിഷേധത്തെ തുടർന്ന് ഫിഷറീസ് വകുപ്പ് എസ്. ഐ. മനോജും ,ബി.എസ്.ഐ.ഷിജുവും ചേർന്ന് ബോട്ടും മത്സ്യവും കസ്റ്റഡിയിലെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശി അഞ്ജലി ജോർജിന്റെ ബിന്ധ്യമോൾ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബോട്ടിന് രണ്ടര ലക്ഷം രൂപ പിഴയിടാക്കി. മത്സ്യം ലേലം ചെയ്തതിലൂടെ നേടിയ 52400 രൂപയും കണ്ടുകെട്ടി. ഒരാഴ്ചക്കകം രണ്ടാം തവണയാണ് തീരത്ത് അനധികൃത മത്സ്യബന്ധനം പിടികൂടുന്നത്. ഇതിലൂടെ സർക്കാറിന് അഞ്ചരലക്ഷത്തോളം രൂപയാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |