മുളന്തുരുത്തി: കാവുംമുകളിൽ മൂന്നംഗ സംഘം വീട്ടിൽ കയറി നടത്തിയ ആക്രമണത്തിൽ വീട്ടിലുണ്ടായിരുന്ന സ്ത്രീകളുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച്‌ച വൈകിട്ടാണ് കാവുംമുകൾ പട്ടത്തുപറമ്പിൽ വർഗീസിന്റെ വീട്ടിലെത്തിയ സമീപവാസി കുഴിപ്പറമ്പിൽ ശരത്തും (30) നടക്കാവ്, തലക്കോട് സ്വദേശികളായ കൂട്ടാളികളും ചേർന്ന് കമ്പിവടിയും മരക്കഷ്‌ണവുമുപയോഗിച്ച് വീട്ടുകാരെ ആക്രമിച്ചത്. അക്രമത്തിൽ ഗൃഹനാഥൻ വർഗീസ് (64), ഭാര്യ അൽഫോൻസ (56), മകൻ വിത്സൻ (35), സഹോദരി റോഷ്‌നി (40), വിത്സന്റെ ഭാര്യ അപർണ എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾക്ക് നേരെ വെട്ടുകത്തിയും മറ്റുമുപയോഗിച്ച് നടത്തിയ പ്രതിരോധത്തിൽ അക്രമികൾക്കും പരിക്കേറ്റു. സംഭവമറിഞ്ഞെത്തിയ മുളന്തുരുത്തി പൊലീസ് പരിക്കേറ്റവരെ ആശുപ്രതിയിലെത്തിച്ചു. ഇരുകൂട്ടരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്തതായി മുളന്തുരുത്തി പൊലീസ് ഇൻസ്പെക്‌ടർ മനേഷ്. കെ. പൗലോസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |