കോങ്ങാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് കൊച്ച ഔസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ 10 ലക്ഷം രൂപ മുടക്കി നൽകിയ 60 കെ.വി.എ ജനറേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മം കെ.ശാന്തകുമാരി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ അദ്ധ്യക്ഷനായി. ഡോ.ആർ.മൈനാവതി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്, ജില്ലാ പഞ്ചായത്ത് അംഗം പി.പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിന്ദു, പഞ്ചായത്ത് അംഗങ്ങളായ കെ.ടി.ശശിധരൻ, കെ.കൃഷ്ണൻ കുട്ടി, കെ.അജിത്, ഹെൽത്ത് സൂപ്പർ വൈസർ സിസിമോൻ തോമസ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം.പ്രസാദ് സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |