പിറവം: ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയുടെ എട്ടാമത് സ്ഥാപകദിനാഘോഷത്തിന് മുന്നോടിയായി സർവകലാശാലയിൽ ലക്ഷ്മിനാരായണ പൂജ നടത്തി. സർവകലാശാലയുമായി വിവിധ തലങ്ങളിൽ സഹകരിക്കുന്നവരുടെ ഐശ്വര്യവും ക്ഷേമവും ലക്ഷ്യമിട്ടാണ് എല്ലാവർഷവും ലക്ഷ്മി നാരായണപൂജ നടത്തുന്നത്. സർവകലാശാലയുടെ ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനത്തിലായിരുന്നു ചടങ്ങുകൾ.
ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാല റജിസ്ട്രാർ പ്രൊഫ.ടി. അശോകൻ, ചിന്മയ വിശ്വവിദ്യാപീഠം ട്രസ്റ്റ് എക്സിക്യൂവ് സെക്രട്ടറി എൻ.എം.സുന്ദർ, ട്രസ്റ്റിന്റെ നിയുക്ത ജോയിന്റ് സെക്രട്ടറി ബി.ഭവേഷ്, ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ അനന്തനാരായണ അയ്യർ, ഡീൻ ഡോ.സുനീത ഗ്രാന്ധി, പരീക്ഷ കൺട്രോളർ കൃഷ്ണകുമാരൻ തമ്പി, സർവകലാശാലയിലെ അദ്ധ്യപകർ, വിദ്യാർത്ഥികൾ മറ്റുജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
സ്ഥാപകദിനാഘോഷം
സർവകലാശാലയുടെ എട്ടാമത് സ്ഥാപകദിനാഘോഷം ഇന്ന് (വ്യാഴം) ഓണക്കൂറിലെ ലളിത പ്രതിഷ്ഠാനത്തിൽ നടക്കും. ഗ്രാമീണ മേഖലയിൽ ഉത്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യുന്ന സംരഭമായ വൺ ബ്രിഡ്ജിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മദൻ പഡാകി ചടങ്ങിൽ മുഖ്യ അതിഥിയാകും. വെളിയനാട് ചിന്മയ ഇന്റർനാഷൽ ഫൗണ്ടേഷനിലെ മുഖ്യ ആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.അജയ്കപൂർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |