കൊച്ചി: തിയേറ്റർ മികവിനുള്ള 20-ാമത് മഹീന്ദ്ര തിയേറ്റർ എക്സലൻസ് അവാർഡിന് (മെറ്റ) അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 31നും 2025 ജനുവരി 15നും ഇടയിൽ ഇന്ത്യയിൽ നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്ത നാടകങ്ങൾ അവാർഡിനായി സമർപ്പിക്കാം. മികച്ച നാടകം, സംവിധായകൻ, നടൻ (പുരുഷൻ/സ്ത്രീ), സഹനടൻ ( പുരുഷൻ /സ്ത്രീ), ഒറിജിനൽ സ്ക്രിപ്റ്റ്,എൻസെംബിൾ, സ്റ്റേജ് ഡിസൈൻ, ലൈറ്റിംഗ് ഡിസൈൻ, നവീന സൗണ്ട്/മ്യൂസിക് ഡിസൈൻ, വസ്ത്രാലങ്കാരം, കൊറിയോഗ്രഫി എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. കൂടാതെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും സമ്മാനിക്കും. ഈ മാസം 30 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.accuratemedia.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |