കൊച്ചി: മഹാരാജാസ് കോളേജ് പ്രിൻസിപ്പലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊ വൈസ്ചാൻസലറും മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥിയുമായിരുന്ന പ്രൊഫ. എം.കെ. പ്രസാദ് അനുസ്മരണ സമ്മേളനവും എൻഡോവ്മെന്റ് വിതരണവും നാളെ വൈകിട്ട് 5.30ന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് മുഖ്യപ്രഭാഷണം നടത്തും. മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ പാരിസ്ഥിതിക ദർശനത്തെ കുറിച്ച് പ്രഭാഷണം നടത്തും. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |