കൊച്ചി: കവരത്തി ദ്വീപിൽ നിന്ന് സുഹെലി ദ്വീപിലേക്ക് തീർത്ഥാടനാവശ്യങ്ങൾക്കായി യാത്രക്കാരുമായി പുറപ്പെട്ട് വഴി മദ്ധ്യേ എൻജിൻ തകരാർ മൂലം നിലച്ചുപോയ മൊഹമ്മദ് കാസിം- II എന്ന മത്സ്യബന്ധന ബോട്ടിനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് കവരത്തിയുടെ നേതൃത്വത്തിൽ രക്ഷപെടുത്തി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ 54 യാത്രികരെയാണ് ലക്ഷദ്വീപ് ഫിഷറീസ്, തുറമുഖം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ സാക്ഷമിൽ കൈമാറി കവരത്തി ദ്വീപിലേക്ക് തിരിച്ചെത്തിച്ചത്. എൻജിൻ തകരാറിനെ തുടർന്ന് സുഹെലി ദ്വീപിന്റെ നാലു നോട്ടിക്കൽ മൈൽ അകലെ ഒഴുക്കിലകപ്പെട്ട് യാത്രികരുമായുള്ള ബോട്ട് മണിക്കൂറുകളോളം ദിശമാറി സഞ്ചരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |