തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ പാലിയേറ്റീവ് സന്ദേശ റാലിയും പാലിയേറ്റീവ് കുടുംബ സംഗമവും നടത്തി. റാലി മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച് ടൗൺ സ്ക്വയറിൽ സമാപിച്ചു. ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിൽ നടന്ന പാലിയേറ്റീവ് കുടുംബ സംഗമം നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി പാലിയേറ്റീവ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ നബീസ ബീവി,പി.പി.മുഹമ്മദ് നിസാർ, കൗൺസിലർമാരായ വി.വിജയൻ, സലീം കൊടിയിൽ, വത്സരാജൻ, കെ.എസ്.റിയാസ്, റഫീഖ് ഡാൻസി, ചിത്ര എന്നിവർ സംസാരിച്ചു. നഗരസഭാ സെക്രട്ടറി കെ.പി.സുബൈർ സ്വാഗതംവും പാലിയേറ്റീവ് നേഴ്സ് റിൻസി നന്ദി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |