മാഹി: ഈസ്റ്റ് പള്ളൂർ പഴയ ഇ.എസ്.ഐക്ക് സമീപത്തെ പി.കെ.വൈഷ്ണവ് മനോജിന്റെ വീട്ടിൽ നിന്ന് 12,000 രൂപയും ഒരു ഗ്രാം തൂക്കം വരുന്ന സ്വർണ ലോക്കറ്റും മോഷണം പോയി. തിങ്കളാഴ്ച രാത്രി ഒമ്പതിനും ചൊവ്വാഴ്ച പുലർച്ചെക്കുമിടയിലാണ്
മോഷണം നടന്നതെന്ന് കരുതപ്പെടുന്നു. വീട് പൂട്ടിയ നിലയിലായിരുന്നു. വൈഷ്ണവ് മനോജ് ഭാര്യയുടെ വീട്ടിൽ പോയ സമയത്താണ് മോഷ്ടാക്കൾ മുൻവശത്തെ വാതിലും പിറകുവശത്തെ ഗ്രിൽസും തകർത്ത് കവർച്ച നടത്തിയത്. മോഷണവിവരമറിഞ്ഞ് പള്ളൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണം പിടിച്ച പൊലീസ് നായ ബൈപാസ് റോഡ് വരെ ഓടി. ക്രൈംസ്ക്വാഡ് പ്രദേശത്തെ സി.സി ടി.വികൾ പരിശോധിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |