പത്തനംതിട്ട : അക്രമമാർഗത്തിലൂടെ സഹകരണ ബാങ്കുകളുടെ തിരഞ്ഞെടുപ്പിൽ ഭരണം വെട്ടിപ്പിടിക്കുന്ന അപകടകരമായ സി.പി.എം നയം സംസ്ഥാനത്തെ സഹകരണ മേഖലയെ തകർക്കുന്നതിന് ഇടയാക്കിയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ. കുര്യൻ പറഞ്ഞു. കാർഷിക കടാശ്വാസ പദ്ധതി നടപ്പാക്കുക, പ്രാഥമിക സഹകരണ ബാങ്കുകളുടെ ഷെയർ കേരള ബാങ്ക് തിരിച്ചു നൽകുക, ഏകീകൃത ഡിജിറ്റൽ കമ്പ്യൂട്ടർ സിസ്റ്റം പ്രാഥമിക സഹകരണ സംഘങ്ങളിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ പഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ അഡ്വ.കെ.ജയവർമ്മ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ജോർജ്ജ് മാമ്മൻ കൊണ്ടൂർ, എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, തോപ്പിൽ ഗോപകുമാർ, റ്റി.കെ.സാജു, കാട്ടൂർ അബ്ദുൾസലാം, ലിജു ജോർജ്ജ്, അനിൽ തോമസ്, എ.സുരേഷ് കുമാർ, സതീഷ് ബാബു, ബിജിലി ജോസഫ്, എസ്.വി.പ്രസന്നകുമാർ, സുരേഷ് കോശി, റനീസ് മുഹമ്മദ്, അബ്ദുൾകലാം ആസാദ്, എബി മേക്കരിങ്ങാട്ട്, ജെറി മാത്യു സാം, സുരേഷ് ബാബു, ശോശാമ്മ തോമസ്, റെജി പണിക്കമുറി, റെജി താഴമൺ, ഐവാൻ വകയാർ, കെ.ജി.സാബു, അജി കരിംകുറ്റി, കെ.പി.ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |