മുംബയ്: ക്രിട്ടിക്കൽ ഷീൽഡ് റൈഡർ, ആക്സിഡന്റ് കെയർ റൈഡർ എന്നിവ ഉൾപ്പെടുത്തി ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സൂപ്പർ ക്യാഷ് സുപ്രീം പ്ലാൻ മുൻനിര സ്വകാര്യ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ ഏജീസ് ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് പുറത്തിറക്കി. കുടുംബ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം വൈവിദ്ധ്യമാർന്ന സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് രൂപകൽപ്പന ചെയ്ത ഒരു ഫ്ലെക്സിബിൾ ലൈഫ് ഇൻഷ്വറൻസ് പരിഹാരമാണ് സൂപ്പർ ക്യാഷ് സുപ്രീം പ്ലാൻ. ദീർഘകാല സാമ്പത്തിക സുരക്ഷയുമായി ഉടനടി ലിക്വിഡിറ്റി സംയോജിപ്പിക്കുന്നതിനാൽ സ്ഥിര വരുമാനവും സമഗ്രമായ പരിരക്ഷയും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.
പോളിസി കാലയളവിലുടനീളം ലൈഫ് കവറേജോടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനും സൂപ്പർ ക്യാഷ് സുപ്രീം പ്ലാൻ സഹായിക്കും. ക്രിട്ടിക്കൽ ഷീൽഡ് റൈഡർ ഗുരുതര രോഗങ്ങളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകിക്കൊണ്ട് പോളിസി ഉടമകളുടെ അടിസ്ഥാന ലൈഫ് ഇൻഷ്വറൻസ് പോളിസി മെച്ചപ്പെടുത്തുന്നു. 50 ഗുരുതര രോഗങ്ങൾക്ക് വരെ കവറേജ് വാഗ്ദാനം ചെയ്യുന്ന ഈ റൈഡർ, 30 രോഗങ്ങൾ ഉൾക്കൊള്ളുന്ന ക്രിട്ടിക്കൽ പ്രൊട്ടക്ട്, 50 രോഗങ്ങൾ ഉൾക്കൊള്ളുന്ന ക്രിട്ടിക്കൽ പ്രൊട്ടക്ട് പ്ലസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |